കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണം 12,000 കവിഞ്ഞു

  • 05/11/2024


കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഡോക്ടർമാരുടെ എണ്ണം 12,000 കവിഞ്ഞതായി കണക്കുകൾ. അതേസമയം ദന്തഡോക്ടർമാരുടെ എണ്ണം ഏകദേശം 2,900 ആണ്. സ്വകാര്യ മെഡിക്കൽ മേഖലയിൽ 1,665 ഡോക്ടർമാരും 4,276 നഴ്സുമാരും ജോലി ചെയ്യുന്നതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണ മേഖലയിൽ ആകെ 307 ഡോക്ടർമാരാണ് പ്രവർത്തിക്കുന്നത്.
634 നഴ്‌സുമാരും ജോലി ചെയ്യുന്നു. 

സ്വകാര്യ ആശുപത്രികളിലെ ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കുകളിലേക്കുള്ള സന്ദർശനങ്ങൾ 2022-ൽ 3.682 മില്യണിലെത്തി. ഈ സന്ദർശനങ്ങളിൽ 14 ശതമാനവും എമർജൻസി ക്ലിനിക്കുകളിൽ നിന്നാണ്. 12.9 ശതമാനം ഒബ്‌സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കുകളിലാണ്. കൂടാതെ, അൽ അഹമ്മദി ഹോസ്പിറ്റൽ 2022-ൽ 13,557 ശസ്ത്രക്രിയകൾ നടത്തി. 9,861 രോഗികളെ ഡിസ്ചാർജ് ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രിയിലെ ഔട്ട്പേഷ്യൻ്റ് ക്ലിനിക്ക് സന്ദർശനങ്ങൾ അരലക്ഷം കവിഞ്ഞിട്ടുണ്ട്. അതിൽ 83.5 ശതമാനവും കുവൈത്ത് പൗരന്മാരായിരുന്നു.

Related News