2025-ലെ ഹജ്ജ് തീർഥാടന സീസണിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, 40 ശതമാനം നിരക്ക് കുറയും

  • 05/11/2024

 


കുവൈത്ത് സിറ്റി: ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം 2025-ലെ ഹജ്ജ് തീർഥാടന സീസണിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒരാൾക്ക് 1,600 മുതൽ 1,700 കുവൈത്തി ദിനാർ വരെയാണ് നിരക്ക്. സെൻട്രൽ രജിസ്‌ട്രേഷൻ അപേക്ഷകൾ/വെബ്‌സൈറ്റുകൾ അവതരിപ്പിച്ചതിനാൽ ഹജ്ജ് നിരക്കിൽ 3,800 ദിനാർ വരെ കുറവുണ്ടായതായി ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ പറഞ്ഞു. സേവന നിലവാരം നിലനിർത്തി കൊണ്ട് തന്നെ 40 ശതമാനം നിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പയിനുകളുടെ വിശദമായ നിരക്കും ബന്ധപ്പെടാനുള്ള വിവരങ്ങളും ഈ ആഴ്ച അവസാനം മന്ത്രാലയം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 17 വരെ രജിസ്‌ട്രേഷൻ തുടരും. ഹജ്ജ് ചട്ടങ്ങളിലെ സമീപകാല മാറ്റങ്ങൾ, ലൈസൻസുള്ള ഹജ്ജ് കാരവാനുകൾ തമ്മിലുള്ള മത്സരങ്ങൾ, സൗദി ക്യാമ്പുകളിലെ മെച്ചപ്പെട്ട സേവനങ്ങൾ എന്നിവയാണ് നിരക്ക് കുറയാൻ കാരണമെന്ന് അൽ മുസൈൻ പറഞ്ഞു.

Related News