വിസ കച്ചവടം, ഈടാക്കിയത് 1300 ദിനാർ വരെ, അഞ്ചം​ഗ സംഘം അറസ്റ്റിൽ

  • 05/11/2024


 
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കേസിൽ ഒരു സംഘത്തെ റെസിഡൻസ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു വ്യക്തിക്ക് 800 മുതൽ 1300 കുവൈത്തി ദിനാർ എന്ന നിലയിലാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഈ തുകയ്ക്ക് പകരമായി തൊഴിലാളികളെ അവരുടെ സ്പോൺസർഷിപ്പിന് കീഴിൽ കൊണ്ടുവരാൻ പൗരന്മാരുമായി ഇടപാട് നടത്തിയ അഞ്ചം​ഗ സംഘമാണ് അറസ്റ്റിലായതെന്ന് അധികൃതർ പറഞ്ഞു. നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും കൃത്യമായി നിരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News