ഗൾഫ് റോഡിൽ കാർ റാലി നടത്താൻ ബ്രിട്ടീഷ് എംബസി

  • 05/11/2024


കുവൈത്ത് സിറ്റി: യുകെയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 125-ാം വാർഷികം ആഘോഷിക്കുന്നതിനായി കാർ റാലി സംഘടിപ്പിക്കുന്നു. ദശാബ്ദങ്ങളായി ഏറ്റവും പ്രമുഖമായ ബ്രിട്ടീഷ് ബ്രാൻഡുകളിൽ ചിലത് പ്രദർശിപ്പിക്കുന്ന ഒരു കാർ റാലിയാണ് ബ്രിട്ടീഷ് എംബസി സംഘടിപ്പിക്കുന്നത്. നവംബർ എട്ടിന് വൈകുന്നേരം 4 മുതൽ 6 വരെ ഗൾഫ് റോഡിലൂടെ മറീന ക്രസൻ്റ് മുതൽ കുവൈത്ത് ടവർ വരെ റാലി നടക്കും. പൊതുജനങ്ങൾക്കും കാർ റാലി കാണാൻ അവസരമുണ്ട്. 1950 കളിലെ വിൻ്റേജ് ക്ലാസിക്കുകൾ മുതൽ ഏറ്റവും പുതിയ സ്‌പോർട്‌സ് കാറുകൾ വരെയുള്ള വിവിധ ബ്രിട്ടീഷ് വാഹനങ്ങൾ റാലിയിൽ അവതരിപ്പിക്കുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു.

Related News