ഗൂഗിൾ ക്ലൗഡ് പ്രോജക്റ്റ് ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി

  • 06/11/2024


കുവൈത്ത് സിറ്റി: വിവിധ സേവനങ്ങൾ നൽകുകയും കുവൈത്തികളെ നിയമിക്കുകയും അവരുടെ വൈദഗ്ധ്യം പ്രാദേശിക തൊഴിലാളികൾക്കും സംവിധാനങ്ങൾക്കും കൈമാറുകയും ചെയ്യുന്ന അന്താരാഷ്ട്ര കമ്പനികളെ കൊണ്ടുവരാനാണ് സർക്കാരും ഗൂഗിൾ ക്ലൗഡും തമ്മിലുള്ള പങ്കാളിത്തം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വാർത്താവിനിമയ കാര്യ സഹമന്ത്രി ഒമർ അൽ ഒമർ. സൈബർ സുരക്ഷാ വെല്ലുവിളികൾക്കായുള്ള അഞ്ചാമത് ഗൾഫ് കോൺഫറൻസ് ചൊവ്വാഴ്ച ആരംഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗൂഗിൾ ക്ലൗഡ് പ്രോജക്റ്റ് ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോവുകയാണ്.. രണ്ട് വർഷത്തിനുള്ളിൽ ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെൻ്റർ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാറുകളിൽ ഭൂരിഭാഗവും സർക്കാരിൻ്റെതാണ്. ഈ സംവിധാനത്തിലൂടെ സർക്കാർ ഡാറ്റ തരംതിരിക്കുകയും മികച്ച രീതിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. അത് ഡാറ്റ സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പൊതു, സ്വകാര്യ മേഖലകൾക്കും കുവൈത്തിന് പുറത്തുള്ള ക്ലയൻ്റുകൾക്കും സേവനങ്ങൾ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News