കുവൈത്തിൽ വാരാന്ത്യത്തിൽ രാത്രയില്‍ തണുപ്പേറിയ കാലാവസ്ഥ; മുന്നറിയിപ്പ്

  • 07/11/2024


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ പകൽ സമയത്ത് മിതമായ താപനിലയും രാത്രിയിൽ തണുപ്പേറിയ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയിലെ കാലാവസ്ഥ പകൽ സമയത്ത് ചൂട് മിതമായ നിലയിലാകും. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ വീശുമെന്നും ഇടയ്ക്കിടെ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.

പരമാവധി താപനില 28 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടയ്ക്കിടെ 2 മുതൽ 6 അടി വരെ ഉയരത്തില്‍ തിരമാല വീശാനും സാധ്യതയുണ്ട്. വെള്ളിയാഴ്‌ച രാത്രി കാലാവസ്ഥ മിതമായതും തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ ഇടവിട്ട് സജീവമായേക്കാം. ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 18 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

Related News