530,000 പ്രവാസികൾ ബയോമെട്രിക് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയിട്ടില്ല; മുന്നറിയിപ്പ്

  • 08/11/2024

 


കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം സമര്‍പ്പിക്കാത്ത എല്ലാ പ്രവാസികളും ഡിസംബർ 31-ന് മുമ്പ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സഹേൽ ആപ്പ് വഴിയോ മെറ്റാ പ്ലാറ്റ്ഫോം വഴിയോ ബയോമെട്രിക്സ് രജിസ്ട്രേഷനായി താമസക്കാർക്ക് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വിശദീകരിച്ചു. ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നത് സർക്കാർ, ബാങ്കിംഗ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

കണക്കുകൾ പ്രകാരം, ഏകദേശം 530,000 പ്രവാസികൾ ഇതുവരെ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ താമസക്കാരുടെ എണ്ണം ഏകദേശം 2.1 മില്യണ്‍ ആണ്. കഴിഞ്ഞ വർഷം പ്രക്രിയ ആരംഭിച്ചതിന് ശേഷം 3.03 മില്യണിലധികം ആളുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി. പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് പ്രക്രിയ സുഗമമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News