കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകൾ നിര്‍ത്തുന്നതായി ബ്രിട്ടീഷ് എയർവേസ്

  • 08/11/2024


കുവൈത്ത് സിറ്റി: ബ്രിട്ടീഷ് എയർവേസ് 2025 മാർച്ച് മുതല്‍ കുവൈത്തിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ജർമ്മൻ എയർലൈൻസായ ലുഫ്താൻസയും ഡച്ച് കെഎൽഎമ്മും ഈ വർഷം ആദ്യം കുവൈത്തിലേക്കുള്ള സര്‍വീസുകൾ നിര്‍ത്തിവെച്ചിരുന്നു. കമ്പനിയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പ്രവർത്തിപ്പിക്കുന്ന റോൾസ് റോയ്‌സ് എഞ്ചിനുകളിലെ നിലവിലുള്ള പ്രശ്‌നങ്ങളാണ് കുവൈത്തിലേക്കുള്ള വിമാനങ്ങൾ നിർത്താൻ കാരണം. സാമ്പത്തിക സാധ്യതയുടെ അഭാവത്തിന് പുറമേ, കുവൈത്തിലെ ചില നിയമങ്ങൾ ചില പ്രമുഖ അന്താരാഷ്ട്ര കമ്പനികൾക്ക് ഇനി അനുയോജ്യമല്ല എന്നുള്ളതും സര്‍വീസുകൾ നിര്‍ത്തുന്നതിനുള്ള കാരണമാണ്. ബ്രിട്ടീഷ് കമ്പനി ഹീത്രൂ എയർപോർട്ടിൽ നിന്ന് ബീജിംഗിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ ഇതിനകം റദ്ദാക്കുകയും ഹോങ്കോങ്ങിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related News