മനുഷ്യക്കടത്ത് തടയുന്നതിനായി 12 ശുപാർശകൾ പുറപ്പെടുവിച്ച് പെർമനൻ്റ് നാഷണൽ കമ്മിറ്റി

  • 08/11/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനായി പെർമനൻ്റ് നാഷണൽ കമ്മിറ്റി 12 ശുപാർശകൾ പുറപ്പെടുവിച്ചു. തൊഴിൽ ദാതാവിനെ അടിസ്ഥാനമാക്കിയുള്ള വിസ സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ വരുത്താനും തൊഴിലാളികൾക്ക് തൊഴിലുടമയെ മാറ്റാനും തൊഴിലുടമയുടെ അംഗീകാരം ആവശ്യമില്ലാതെ രാജ്യം വിടാനും അനുവദിക്കുകയും, പൂർണ്ണ പിന്തുണ നൽകുന്നതിന് സമിതിയുമായി സഹകരിക്കാൻ മന്ത്രിസഭാ സമിതി ഗവൺമെൻ്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു. 

പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളിൽ കുവൈത്തിന്‍റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പരിശ്രമങ്ങൾ. സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒക്ടോബർ 22ന് ചേർന്ന കൗൺസിൽ യോഗത്തിൽ നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മി കൗൺസിലിൽ നല്‍കിയ അവലോകന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. രജിസ്റ്റർ ചെയ്തതും വഞ്ചനാപരമായതുമായ റിക്രൂട്ട്‌മെൻ്റ് ഏജൻസികളുടെ പരിശോധനകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശുപാര്‍ശകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

Related News