2045 ഓടെ എട്ട് ദശലക്ഷത്തിലധികം ആളുകൾ ജിസിസി റെയിൽവേ ഉപയോഗിക്കുമെന്ന് വിലയിരുത്തൽ

  • 08/11/2024


കുവൈത്ത് സിറ്റി: 2045 ഓടെ എട്ട് ദശലക്ഷത്തിലധികം ആളുകൾ ജിസിസി റെയിൽവേ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസെം അൽ ബുദൈവി. അതേ വർഷം, പദ്ധതി വഴിയുള്ള ചരക്ക് ഗതാഗതത്തിൻ്റെ അളവ് 95 ദശലക്ഷം ടണ്ണിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഗൾഫിലെ അറബ് രാജ്യങ്ങളുടെ (ജിസിസി) സഹകരണ കൗൺസിലിൻ്റെ ഗതാഗത മന്ത്രിമാരുടെ സമിതിയുടെ 26-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അല്‍ ബുദൈവി.

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള റെയിൽവേ ബന്ധം ഗുണപരമായ കുതിച്ചുചാട്ടമുണ്ടാക്കും. ജിസിസി രാജ്യങ്ങൾക്കിടയിലുള്ള പൗരന്മാരുടെയും താമസക്കാരുടെയും ഗതാഗതം കൂടുതല്‍ സുഗമമാകും. 2023-ൽ 100 ​​ബില്യൺ ഡോളർ കവിഞ്ഞ ഇൻട്രാ റീജിയണൽ വ്യാപാരം സുഗമമാക്കുന്നതിനും ഈ മേഖലയിലെ സംയുക്ത നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനും സാധിക്കുകയും ചെയ്യും. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന യോഗത്തിൽ കുവൈത്ത് പൊതുമരാമത്ത് മന്ത്രി നൂറ അൽ മഷാൻ പങ്കെടുത്തു. ഗതാഗതത്തിൽ ജിസിസി രാജ്യങ്ങളുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിസിസി ഗതാഗത മന്ത്രിമാർ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

Related News