മൈതാൻ ഹവല്ലിയിൽ പരിശോധന; താമസ നിയമ ലംഘനത്തിന് അഞ്ച് പേർ അറസ്റ്റിൽ

  • 09/11/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിൻ്റെ എല്ലാ ഫീൽഡ് സെക്ടറുകളുടെയും പങ്കാളിത്തത്തോടെ മൈതാൻ ഹവല്ലി ഏരിയയിൽ വ്യാഴാഴ്ച നടത്തിയ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനിൽ 1,141 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. നിയമലംഘനം നടത്തിയ 24 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും വിവിധ കേസുകളുമായി ബന്ധപ്പെട്ട് 8 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, താമസ നിയമ ലംഘനത്തിന് അഞ്ച് പേർ, ഒളിവിൽ പോയതിന് വാറൻ്റുള്ള മൂന്ന് പേർ, അറസ്റ്റ് വാറൻ്റുള്ള നാല് പേർ, മയക്കുമരുന്ന് കൈവശം വച്ചിരുന്ന ഒരാൾ, അബോധാവസ്ഥയിൽ ഒരാൾ എന്നിങ്ങനെയും പിടിയിലായി

Related News