കുവൈത്തിൽ പുതിയ അഡിക്ഷൻ റീഹാബിലിറ്റേഷൻ സെൻ്റർ

  • 09/11/2024


കുവൈത്ത് സിറ്റി: പുതിയ അഡിക്ഷൻ റീഹാബിലിറ്റേഷൻ സെൻ്റർ വരും ആഴ്ചകളിൽ തുറക്കാനുള്ള തയ്യാറെടുപ്പിൽ ആരോ​ഗ്യ മന്ത്രാലയം. 208 താമസക്കാരെ ഉൾക്കൊള്ളുന്നതാണ് പുതിയ കേന്ദ്രം. ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി വ്യാഴാഴ്ച കെട്ടിടം സന്ദർശിച്ചു. മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ഡോ അബ്ദുൽറഹ്മാൻ അൽ മുതൈരിയും ആരോഗ്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. ആവശ്യമായ എല്ലാ ആരോഗ്യ മന്ത്രാലയ സ്പെസിഫിക്കേഷനുകളും കേന്ദ്രം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു സന്ദർശനത്തിൻ്റെ ലക്ഷ്യം. 

ചികിത്സ തേടുകയും ആസക്തിയിൽ നിന്ന് കരകയറുകയും ചെയ്യുന്ന വ്യക്തികളെ പിന്തുണയ്‌ക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ ലക്ഷ്യത്തിന്റെ പ്രധാന ഘടകമാണ് ഈ കേന്ദ്രം. ഈ മേഖലയിൽ പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകാനുള്ള കുവൈത്തിൻ്റെ ശേഷി വർധിപ്പിക്കാനും ഉദ്ദേശിക്കുന്നു. രോഗികൾക്ക് സമഗ്രമായ സേവനങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വിവിധ ആരോഗ്യ-മാനസിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് നിലകളുള്ളതാണ് പുതിയ കെട്ടിടം.

Related News