വിവിധ സ്പെഷ്യാലിറ്റികളിലെ ഏറ്റവും ആധുനിക റേഡിയോളജി ഉപകരണങ്ങൾ കുവൈത്തിലുണ്ടെന്ന് ആരോ​ഗ്യ മന്ത്രി

  • 09/11/2024


കുവൈത്ത് സിറ്റി: രോഗനിർണയത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് റേഡിയോളജി ഡിപ്പാർട്ട്‌മെൻ്റുകളെന്ന് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ലോകമെമ്പാടുമുള്ള വിവിധ സ്പെഷ്യാലിറ്റികളിലെ ഏറ്റവും ആധുനിക റേഡിയോളജി ഉപകരണങ്ങൾ കുവൈത്തിലുണ്ട്. നവംബർ എട്ടിന് ലോക റേഡിയോളജി ദിനത്തോടനുബന്ധിച്ച് റേഡിയോളജി ഡിപ്പാർട്ട്‌മെൻ്റ് കൗൺസിൽ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റേഡിയേഷൻ ട്യൂമറുകൾക്ക് കാരണമാകുമെന്ന തെറ്റായ പ്രചാരണങ്ങളുണ്ടെന്ന് അൽ അദാൻ ആശുപത്രിയിലെ റേഡിയോളജി വിഭാഗം മേധാവി ഡോ. ലത്തീഫ അൽ കന്ദരി പറഞ്ഞു. ഇത് തെറ്റാണ്, കാരണം ഓരോ തരം റേഡിയേഷനും ആഗോളതലത്തിൽ പ്രത്യേക മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രോഗങ്ങൾ കണ്ടെത്തുന്നതിലും ഉചിതമായ ചികിത്സാ സംവിധാനം നിർണ്ണയിക്കുന്നതിലും റേഡിയോളജി വിഭാഗങ്ങളുടെ പ്രാധാന്യമാണ് ഈ ദിനത്തിന്റെ പ്രത്യേകതയെന്ന് അൽ സബാഹ് ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മേധാവി ഡോ. ഖാലിദ അൽ അസൂസി പറഞ്ഞു.

Related News