ഫൈലക ദ്വീപിൽ വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി

  • 09/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ, ആദ്യകാല ദിൽമുൻ നാഗരികതയുടെ കാലത്തെ ഒരു വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി. മോസ്ഗാർഡ് മ്യൂസിയത്തിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത ഡാനിഷ്-കുവൈത്ത് ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിന്‍റെയും ദിൽമുൻ ക്ഷേത്രത്തിന്‍റെയും കിഴക്കാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രദേശത്തിന്‍റെ പുരാതന ഭൂതകാലത്തിലേക്കുള്ള പുതിയ ഉൾക്കാഴ്ചകൾ ഇത് നല്‍കുന്നത്. 

നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലിറ്ററേച്ചറിലെ പുരാവസ്തു, മ്യൂസിയം വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റാസ, കണ്ടെത്തലിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് ഫൈലാക ദ്വീപിൽ മനുഷ്യവാസം നിലനിന്നിരുന്നതിന്‍റെ പുതിയ തെളിവുകൾ ക്ഷേത്രത്തിന്‍റെ അർദ്ധ-പൂർണ്ണമായ രൂപകല്പന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Related News