കുവൈത്തിലെ കൗമാരക്കാർക്കിടയിൽ നിഷ്‌ക്രിയത്വം 84 ശതമാനം ആയെന്ന് ഞെട്ടിക്കുന്ന കണക്കുകൾ

  • 10/11/2024

കുവൈത്ത് സിറ്റി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ശാരീരിക നിഷ്‌ക്രിയത്വത്തിൻ്റെ തോതിൽ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. അബീർ അൽ ബുഹോ. കണക്കുകൾ പ്രകാരം കുവൈത്തിലെ മുതിർന്നവരിൽ ഏകദേശം 67 ശതമാനം ശാരീരികമായി നിഷ്‌ക്രിയരാണ്. 11 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർക്കിടയിൽ നിഷ്‌ക്രിയത്വം 84 ശതമാനം ആയെന്നുള്ള കണക്കുകളാണ് ഏറ്റവും ഞെട്ടിക്കുന്നത്.

മന്ത്രാലയത്തിൻ്റെ പ്രൈമറി കെയർ ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച പരിശീലന കോഴ്‌സിനിടെയാണ് ഡോ. അൽ ബുഹോ ഇക്കാര്യം പറഞ്ഞത്. എല്ലാ പ്രായക്കാർക്കും ആരോഗ്യ അവബോധം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട്, ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിലും അപ്‌ഡേറ്റ് ചെയ്‌ത ആക്‌റ്റിവിറ്റി ഗൈഡ് പ്രോത്സാഹിപ്പിക്കുന്നതിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോൾ ഇത് അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.

Related News