കുവൈത്തിൽ ട്രാഫിക്ക് നിയമലംഘനങ്ങൾ വര്‍ധിക്കുകയാണെന്ന് കണക്കുകൾ

  • 10/11/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് നിയമലംഘനങ്ങൾ വര്‍ധിക്കുകയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കുകൾ. കഴിഞ്ഞ ആഴ്ച മൊത്തം 33,739 നിയമലംഘനങ്ങളാണ് പുറപ്പെടുവിച്ചത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 22 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് കാറിന്‍റെ താക്കോൽ എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താൻ മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്തു.

രജിസ്ട്രേഷൻ കാലഹരണപ്പെട്ട വാഹനങ്ങൾ ഓടിച്ചതുൾപ്പെടെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 46 പേരെ കസ്റ്റഡിയിലെടുത്തു. കൂടാതെ, വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയതിന് 78 വാഹനങ്ങളും 77 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. നിയമ ലംഘനങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾക്കെതിരെയും ട്രാഫിക് അധികൃതർ കർശന നടപടി സ്വീകരിച്ചു. വിശ്വാസ ലംഘന കേസുകൾ, ജുഡീഷ്യൽ വാറൻ്റുകൾ, അല്ലെങ്കിൽ ക്രിമിനൽ എക്സിക്യൂഷൻ എന്നിവയുമായി ബന്ധപ്പെട്ട 68 വാഹനങ്ങളും പിടിച്ചെടുത്തു.

Related News