സ്‌കൂൾ കഫറ്റീരിയകളിലെ അനുമതിയില്ലാത്ത ഭക്ഷണങ്ങൾ; നടപടി ആവശ്യപ്പെട്ട് ഫുഡ് അതോറിറ്റി

  • 11/11/2024


കുവൈത്ത് സിറ്റി: വിദ്യാർത്ഥികൾക്കായി സ്‌കൂൾ കഫറ്റീരിയകളിൽ ചില ഉൽപ്പന്നങ്ങളും ഇനങ്ങളും വിൽക്കുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് അഭ്യർത്ഥന ലഭിച്ചു. കഫറ്റീരിയ ചട്ടങ്ങൾ ലംഘിച്ച് സ്‌കൂളുകളില്‍ വില്‍പ്പന നടത്താൻ അനുവാദമില്ലാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നിരീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി സ്കൂൾ കഫറ്റീരിയ ചട്ടങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ച് അടിയന്തര തിരുത്തൽ നടപടികൾ കൈക്കൊള്ളാനും അവ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റി മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. എനർജി ഡ്രിങ്കുകൾ, പിസ്സ, സമൂസ തുടങ്ങിയ ഭക്ഷ്യവസ്തതുക്കളാണ് സ്കൂൾ കഫറ്റീയരുകളില്‍ നിരോധിച്ചിട്ടുള്ളത്.

Related News