ആരോഗ്യ നയങ്ങൾ വികസിപ്പിക്കുന്നതിൽ കുവൈത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ലോകാരോ​ഗ്യ സംഘടന

  • 11/11/2024

 


കുവൈത്ത് സിറ്റി: ആരോഗ്യ നയങ്ങൾ രൂപീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വ്യക്തമായ ഡാറ്റ ഉപയോഗിച്ച് കുവൈത്ത് വലിയ ശ്രമങ്ങൾ നടത്തിയതായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ മിഡിൽ ഈസ്റ്റിലെ റീജിയണൽ ഓഫീസുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ ആസൂത്രണ വികസന വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കുവൈത്തിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. അസദ് ഹഫീസ്.

പദ്ധതികൾ സുഗമമായി നടപ്പിലാക്കുകയും സുസ്ഥിരമായ ആരോഗ്യ വികസനം കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വ്യക്തമായ ഡാറ്റയെ അടിസ്ഥാനമാക്കി ആരോഗ്യ നയങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന സുപ്രധാന നടപടികൾ സ്വീകരിച്ചതായി ഹഫീസ് പറഞ്ഞു. ആരോഗ്യ നയങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മേഖലയിലും ലോകത്തിലുമുള്ള സാങ്കേതിക കഴിവുകളെ പിന്തുണയ്ക്കേണ്ടത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News