സ്വകാര്യമേഖലയിലെ പ്രവാസികളടെ പ്രതിമാസ ശരാശരി വേതനത്തിൽ ഇടിവ്; ശരാശരി ശമ്പളം 310 കുവൈറ്റി ദിനാർ

  • 11/11/2024


കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ കുവൈത്തികളല്ലാത്ത പുരുഷന്മാരുടെ പ്രതിമാസ ശരാശരി വേതനം 310 കുവൈത്തി ദിനാർ ആണെന്ന് കണക്കുകൾ. 2023 ലെ രണ്ടാം പാദത്തിൻ്റെ അവസാനം ഇത് 311 ദിനാർ ആയിരുന്നു. ഇത് പൊതുമേഖലയിലെ കുവൈത്തികളല്ലാത്ത ജീവനക്കാരുടെ ശരാശരി ശമ്പളത്തിൻ്റെ 38.4 ശതമാനത്തിന് തുല്യമാണ്. സ്വകാര്യ മേഖലയിലെ കുവൈത്ത് ഇതര സ്ത്രീ ജീവനക്കാരുടെ ശരാശരി പ്രതിമാസ വേതനം 425 കുവൈത്തി ദിനാർ ആണ്. 

2023 ലെ രണ്ടാം പാദത്തിൻ്റെ അവസാനം ഇത് 430 ദിനാർ ആയിരുന്നു. ഇത് സ്വകാര്യ മേഖലയിലെ കുവൈത്ത് ഇതര പുരുഷന്മാരുടെ ശരാശരി ശമ്പളത്തേക്കാൾ 37.2 ശതമാനം കൂടുതലാണ്. എന്നാൽ പൊതുമേഖലയിലെ കുവൈത്ത് ഇതര സ്ത്രീകളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 41.3 ശതമാനം കുറവുമാണ്. പൊതു-സ്വകാര്യ മേഖലകളിലെ മൊത്തത്തിലുള്ള വേതന ശരാശരി നോക്കുമ്പോൾ കുവൈത്തി പുരുഷന്മാരുടെ പ്രതിമാസ ശരാശരി വേതനം 1,901 ദിനാർ ആണ്. കുവൈത്തി സ്ത്രീകളുടേത് 1,345 ദിനാറുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News