അന്താരാഷ്ട്ര കമ്പനികൾ കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കുന്നു; കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദ​ഗ്ധൻ

  • 11/11/2024


കുവൈത്ത് സിറ്റി: ചില അന്താരാഷ്ട്ര കമ്പനികൾ കുവൈത്ത് എയർപോർട്ടിലേക്കുള്ള വിമാനങ്ങൾ നിർത്തിയതിൻ്റെ കാരണങ്ങൾ പഠിക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ അവലോകനം ചെയ്യണം. അടുത്ത മാർച്ചിൽ ആരംഭിക്കുന്ന വിമാന ഷെഡ്യൂളിൽ നിന്ന് കുവൈത്ത് എയർപോർട്ട് നീക്കം ചെയ്യാൻ ബ്രിട്ടീഷ് എയർവേയ്‌സ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഡച്ച്, ജർമ്മൻ കമ്പനികൾ കുവൈത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ഗൾഫ്, ടർക്കിഷ് കമ്പനികൾ യഥാർത്ഥ ലക്ഷ്യസ്ഥാനങ്ങൾക്കായി നടത്തുന്ന കടുത്ത മത്സരവും നിരക്കിലെ കുറവുമാണ് ഇതിനുള്ള കാരണിലൊന്ന്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളുമായി മത്സരിക്കുന്ന കുവൈത്ത് എയർപോർട്ടിൽ നിന്നുള്ള ഫീസിൻ്റെയും സേവനങ്ങളുടെയും ചിലവുകളാണ് മറ്റൊരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News