കുവൈത്ത് പൗരത്വത്തിനായി വ്യാജരേഖ ചമച്ച കേസ്; മൂന്ന് ഗൾഫ് പൗരന്മാർക്ക് ശിക്ഷ, ഒരു ദശലക്ഷം ദിനാർ പിഴ

  • 11/11/2024


കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തിനായി വ്യാജരേഖ ചമയ്ക്കുകയും അതിൻ്റെ പ്രത്യേകാവകാശങ്ങൾ അനധികൃതമായി പ്രയോജനപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് ഗൾഫ് പൗരന്മാർക്ക് തടവ് ശിക്ഷ. മൂന്ന് സൗദി പൗരന്മാർക്ക് ദീർഘകാല കഠിന തടവും ഒരു ദശലക്ഷം ദിനാർ പിഴയുമാണ് ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ ക്രിമിനൽ കോടതി വിധിച്ചത്. ഒന്നും രണ്ടും പ്രതികൾക്ക് പത്ത് വർഷം തടവ് കൂടാതെ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും കോടതി വിധിയിൽ പറയുന്നു. മൂന്നാം പ്രതിക്ക് ഏഴ് വർഷം തടവാണ് വിധിച്ചത്. ഒരു ദശലക്ഷം ദിനാർ കവിഞ്ഞ മൊത്തം പിഴ, പ്രതികൾ നിയമവിരുദ്ധമായി നേടിയതിൻ്റെ ഇരട്ടി തുകയാണെന്ന് കോടതി വ്യക്തമാക്കി.

Related News