നയതന്ത്ര ബന്ധത്തിൻ്റെ 125-ാം വാർഷികം; കുവൈത്തിൽ കാർ റാലി നടത്തി ബ്രിട്ടീഷ് എംബസി

  • 11/11/2024


കുവൈത്ത് സിറ്റി: യുകെയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 125-ാം വാർഷികം ആഘോഷിക്കുന്നതിനായി കാർ റാലി സംഘടിപ്പിച്ചു. ദശാബ്ദങ്ങളായി ഏറ്റവും പ്രമുഖമായ ബ്രിട്ടീഷ് ബ്രാൻഡുകളെ പ്രദർശിപ്പിച്ച് കൊണ്ടാണ് ബ്രിട്ടീഷ് എംബസി കാർ റാലി സംഘടിപ്പിച്ചത്. നവംബർ എട്ടിന് വൈകുന്നേരം 4 മുതൽ 6 വരെ ഗൾഫ് റോഡിലൂടെ മറീന ക്രസൻ്റ് മുതൽ കുവൈത്ത് ടവർ വരെയാണ് റാലി നടന്നത്. പൊതുജനങ്ങൾക്കും കാർ റാലി കാണാൻ അവസരമുണ്ടായിരുന്നു. 

1950 കളിലെ വിൻ്റേജ് ക്ലാസിക്കുകൾ മുതൽ ഏറ്റവും പുതിയ സ്‌പോർട്‌സ് കാറുകൾ വരെയുള്ള വിവിധ ബ്രിട്ടീഷ് വാഹനങ്ങൾ റാലിയിൽ അവതരിപ്പിക്കപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഈ വർഷത്തെ ആദ്യ പാദത്തിന്റെ അവസാനം വരെയുള്ള 12 മാസത്തിനുള്ളിൽ യുകെ 286 മില്യൺ പൗണ്ടിൻ്റെ കാറുകൾ കുവൈത്തിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലെ ഈ മേഖലയുടെ പ്രാധാന്യമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Related News