ആറ് പതിറ്റാണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെസിഡൻസി നിയമം മാറ്റിയെഴുതാനൊരുങ്ങി കുവൈറ്റ്

  • 12/11/2024



കുവൈത്ത് സിറ്റി: വിദേശികളുടെ റെസിഡൻസി സംബന്ധിച്ചുള്ള കരട് നിയമത്തിന് അംഗീകാരം. ഇത് ദേശീയ അസംബ്ലി അംഗീകരിച്ച ശേഷം സര്‍ക്കാരിന് റഫര്‍ ചെയ്യുകയും തുടര്‍ അനുമതി ലഭിക്കുകയും ചെയ്തു. ആറ് പതിറ്റാണ്ട് മുമ്പ് പുറപ്പെടുവിച്ച വിദേശികളുടെ താമസ നിയമത്തിന്‍റെ പ്രായോഗികതയിലുള്ള പോരായ്മകളും പഴുതുകളും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. കരട് നിയമത്തെക്കുറിച്ചുള്ള നിയമകാര്യ സമിതിയുടെ ശുപാർശകളും അംഗീകരിക്കപ്പെട്ടു. 

നടപടിക്രമങ്ങളിലെ ഏകോപനം ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം വ്യവസ്ഥകളും റെസിഡൻസി കടത്ത് തടയുന്നതിനും അതിൽ നിന്നുള്ള അനധികൃത ലാഭത്തിന് എതിരായ വ്യവസ്ഥകളും ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ലൈസൻസ് നൽകിയിട്ടുള്ള ഉദ്ദേശ്യത്തോടുള്ള പ്രതിബദ്ധത നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഉൾപ്പെടുന്നു. കൂടാതെ ബ്രെഡ്‌വിന്നർ അല്ലെങ്കിൽ തൊഴിലുടമ, അതുപോലെ തന്നെ ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നവർ എന്നിവരാകും നിയമലംഘകരെ നാടുകടത്തുന്നതിന്‍റെ ഉത്തരവാദിത്തവും ചെലവും വഹിക്കുക.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News