തല, കഴുത്ത്, തലയോട്ടി എന്നിവയുടെ അടിസ്ഥാന ശസ്ത്രക്രിയകളിൽ റോബോട്ടുകളെ ഉപയോഗിക്കാൻ കുവൈത്ത്

  • 12/11/2024


കുവൈത്ത് സിറ്റി: മെഡിക്കൽ രംഗത്തെ ഏറ്റവും പുതിയ ആഗോള സംഭവവികാസങ്ങൾക്കൊപ്പം നൂതന ശസ്ത്രക്രിയാ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള പരിശ്രമങ്ങളിലാണ് കുവൈത്തെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി. തല, കഴുത്ത്, തലയോട്ടി എന്നിവയുടെ അടിസ്ഥാന ശസ്ത്രക്രിയകളിൽ ശസ്ത്രക്രിയ റോബോട്ടിനെ ഉപയോഗപ്പെടുത്തലാണ് പുതിയ മുന്നേറ്റം. ഒട്ടോറിനോളറിംഗോളജിയെ കുറിച്ചുള്ള 46-ാമത് കോൺഫറൻസിന്‍റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നൂതന സാങ്കേതികവിദ്യ ഡോക്ടർമാർക്ക് ഉയർന്ന അളവിലുള്ള കൃത്യതയും നിയന്ത്രണവും നൽകുന്നു. കൂടുതൽ വഴക്കത്തോടെ പ്രവർത്തനങ്ങൾ നടത്താൻ അവരെ അനുവദിക്കുകയും ചെയ്യും. കുറഞ്ഞ മനുഷ്യ ഇടപെടലോടെ പ്രവർത്തിക്കാൻ ഈ സംവിധാനം ആധുനിക സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ഈ രീതി കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കുമെന്നും ഡോ. അഹമ്മദ് അല്‍ അവാദി കൂട്ടിച്ചേര്‍ത്തു.

Related News