ഐഎസിൽ ചേര്‍ന്ന കുവൈത്തി പൗരന് ഏഴ് വര്‍ഷം കഠിന തടവ്

  • 12/11/2024


കുവൈത്ത് സിറ്റി: ഐഎസ് ഭീകര സംഘടനയിൽ ചേരാൻ ശ്രമിച്ചതിനും സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്ത് പൗരന് ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. ഐഎസിൽ ചേരാൻ വ്യക്തികളെ റിക്രൂട്ട് ചെയ്തതിലും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഓപ്പറേഷൻ സംഘടിപ്പിച്ചതിലും കുവൈത്ത് രാജാക്കന്മാർ ഉൾപ്പെടെയുള്ള ഗൾഫ് നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെ തുടർന്നാണ് പ്രതിയെ ലെബനനിൽ നിന്ന് കുവൈത്തിലേക്ക് മാറ്റിയത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ക്രിമിനൽ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു.

Related News