കുവൈത്ത് പ്രവാസി തൊഴിലാളികളിൽ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിൽ, സ്ത്രീ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഫിലിപ്പിൻസും

  • 12/11/2024


കുവൈത്ത് സിറ്റി: രാജ്യത്തെ മൊത്തം പ്രവാസി തൊഴിലാളികളിൽ ഏകദേശം നാലിലൊന്ന് (26.9 ശതമാനം) ഗാർഹിക തൊഴിലാളികളാണെന്ന് കണക്കുകൾ. 2024 രണ്ടാം പാദം അവസാനിക്കുമ്പോൾ ​ഗാർഹിക തൊഴിലാളികളുടെ ആകെയെണ്ണം 786,000 ആണ്. 2023ലെ ഇതേ കാലയളവിൽ ഇത് 788,000 തൊഴിലാളികൾ ആയിരുന്നു. 0.2 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്. ​ഗാർഹിക തൊഴിലാളികളിൽ സ്ത്രീകളുടെ എണ്ണം 421,000ഉം പുരുഷന്മാരുടെ എണ്ണം 365,000 ഉം ആണ്.

സ്ത്രീ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഫിലിപ്പിൻസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ, 2023 രണ്ടാം പാദത്തിൽ 201,000 പേരുണ്ടായിരുന്നത് 165,000 ആയി കുറഞ്ഞിട്ടുണ്ട്. പുരുഷ തൊഴിലാളികളിൽ 245,000 തൊഴിലാളികളുമായി ഇന്ത്യൻ പൗരന്മാരാണ് ആദ്യ സ്ഥാനത്തുള്ളത്. 2023 രണ്ടാം പാദം അവസാനത്തിൽ ഇത് 250,000 ആയിരുന്നു. ഗാർഹിക തൊഴിലാളികളുടെ ആകെയെണ്ണം നോക്കുമ്പോൾ ഇന്ത്യക്കാരാണ് മുന്നിലുള്ളത്, 43.9 ശതമാനം. 21 ശതമാനവുമായി ഫിലിപ്പിയൻസ് രണ്ടാമതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News