ജഹ്റയിലെ വിവിധ മേഖലകളിൽ പരിശോധന; അനധികൃത തൊഴിലാളികൾ അറസ്റ്റിൽ

  • 13/11/2024


കുവൈത്ത് സിറ്റി: സുബിയ, കബ്ദ്, മുത്‌ല എന്നീ പ്രദേശങ്ങളിൽ നിരവധി അനധികൃത തൊഴിലാളികളെയും താമസ നിയമലംഘകരെയും ജഹ്‌റ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് അൽ തവാല, ജഹ്‌റ സെക്യൂരിറ്റി അസിസ്റ്റൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ഹുസൈൻ ദഷ്തി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുള്ളത്. അനധികൃത തൊഴിലാളികളെ കുറിച്ച് നിരവധി താമസക്കാരുടെ പരാതികൾക്കും റിപ്പോർട്ടുകൾക്കും ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സുബിയ, മുത്‌ല, കബ്ദ് പ്രദേശങ്ങളിലെ കുതിരകൾ അടക്കം വാടകയ്‌ക്ക് കൊടുക്കുന്നവരെ കൂടാതെ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളെയും അധികൃതർ നിരീക്ഷിച്ചിരുന്നു. റെസിഡൻസി നിയമം ലംഘിക്കുന്ന 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് മൊബൈൽ പലചരക്ക് കടകൾ പിടിച്ചെടുക്കുകയും ചെയ്തു. കുതിരകളെയും ബഗ്ഗികളെയും വാടകയ്‌ക്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News