മദ്യക്കടത്ത് കേസ്; കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

  • 13/11/2024


കുവൈത്ത് സിറ്റി: മദ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുവൈത്തി പൗരൻ അറസ്റ്റിൽ. രണ്ട് ദിവസം മുമ്പ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് ശേഷം അധികൃതരിൽ നിന്ന് രക്ഷപെടാൻ പ്രതിക്ക് കഴിഞ്ഞിരുന്നു. വാണ്ടഡ് ലിസ്റ്റിലുള്ള പ്രതി എത്തുന്നതായി വിവരം ലഭിച്ചിട്ടും വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ ഇയാൾക്ക് കഴിഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന രണ്ട് ഇൻ്റർപോൾ ഉദ്യോഗസ്ഥർ എത്താൻ വൈകിയതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോയതായി കണ്ടെത്തിയതോടെ ഡിറ്റക്ടീവുകൾ ഉടൻ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഉത്തരവിട്ടിട്ടുണ്ട്.

Related News