സൗദി മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; കുവൈത്തി പൗരന് ജാമ്യമില്ല

  • 13/11/2024


കുവൈത്ത് സിറ്റി: സൗദി മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് ജാമ്യത്തിൽ നിഷേധിച്ച് ക്രിമിനൽ കോടതി. കേസിന്റെ വിചാരണം നവംബർ 26 ലേക്ക് കോടതി മാറ്റിയിട്ടുണ്ട്. സൗദി അറേബ്യയിലെ മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണങ്ങൾക്കായി പ്രതിയുടെ തടങ്കൽ നീട്ടാൻ കോടതി തീരുമാനിക്കുകയായിരുന്നു. കുവൈത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. ഭാര്യയെ കൊന്ന് മൃതദേഹം സൗദി മരുഭൂമിയിൽ സംസ്കരിച്ചുവെന്ന കുറ്റം പ്രതി നിഷേധിച്ചു. കുവൈത്ത് അതിർത്തിക്കടുത്തുള്ള ഹാദ്രിയ മരുഭൂമിയിൽ ഭാര്യയെ ജീവനോടെ ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ വാദം.

Related News