കുവൈത്തിലെ നിർമ്മാണ പദ്ധതികൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

  • 13/11/2024


കുവൈത്ത് സിറ്റി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പദ്ധതികൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നാദർ അൽ ജലാൽ. കൂടാതെ തൊഴിൽ വിപണി ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതും ദേശീയ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള കാഴ്ചപ്പാടാണ് നിർമ്മാണ പദ്ധതികൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആൻ്റ് ട്രെയിനിംഗിലെ നിർമ്മാണ പദ്ധതികൾ പരിശോധിച്ച ശേഷമാണ് മന്ത്രിയുടെ വാക്കുകൾ.

പ്രായോഗിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള കുവൈത്തിൻ്റെ പ്രതിബദ്ധതയാണ് ഈ പദ്ധതികൾ തെളിയിക്കുന്നത്. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ദേശീയ പദ്ധതിയുടെ ഭാഗമാണ് എല്ലാ പ്രവർത്തനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഗവർണറേറ്റുകളിലുമുള്ള നിർമ്മാണ പദ്ധതികളുടെ വിപുലീകരണം കേവലം കെട്ടിടങ്ങൾ മാത്രമല്ലെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ കാഴ്ചപ്പാടാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News