ഗ്രോസറി ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 13/11/2024

കുവൈത്ത് സിറ്റി: മൊബൈൽ ​ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുന്ന രണ്ട് പ്രവാസികളെ അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥർ മയക്കുമരുന്ന് പ്രതിരോധത്തിനായി ജനറൽ ഡിപ്പാർട്ട്മെൻ്റിലേക്ക് റഫർ ചെയ്തു. വിവിധതരം മയക്കുമരുന്ന് വസ്തുക്കളും (ഷാബു, ഹാഷിഷ്, ഗുളികകൾ) 1,000 ദിനാർ കവിഞ്ഞ വിൽപ്പനയിൽ നിന്നുള്ള വരുമാനമായ തുകയും സഹിതമാണ് ഇവർ പിടിക്കപ്പെട്ടത്. എക്സ്പ്രസ് വേയിൽ പരിശോധനക്കിടെ പട്രോളിംഗ് സംഘത്തെ കണ്ടയുടനെ കടയിൽ നിന്ന് ഓടിയ രണ്ട് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. റെസിഡൻസി നിയമലംഘകരാണെന്ന് വിചാരിച്ചാണ് പട്രോളി​ഗ് സംഘം അവരെ പിന്തുടർന്നത്. പിടിക്കപ്പെടുമെന്നായപ്പോൾ ഇവരിൽ ഒരാൾ ഒരു ചെറിയ ബാഗ് എറിഞ്ഞു. പലചരക്ക് കടയിൽ പതിവായി വരുന്ന ആളുകൾക്ക് മയക്കുമരുന്ന് വിറ്റതിൻ്റെ തെളിവുകളാണ് അധികൃതർ കണ്ടെത്തിയത്.

Related News