ജിസിസി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കുവൈത്ത്; ഒരുക്കങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രി

  • 14/11/2024


കുവൈത്ത് സിറ്റി: ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ സുപ്രീം കൗൺസിലിൻ്റെ 45-ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കുവൈത്ത്. ഇൻഫർമേഷൻ മന്ത്രാലയത്തിൻ്റെ ഒരുക്കങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയുമായി ചർച്ച നടത്തി. ഡിസംബർ ഒന്നിനാണ് ഉച്ചകോടി കുവൈത്തിൽ നടക്കുന്നത്.

ഇൻഫർമേഷൻ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി നാസർ അൽ മുഹൈസൻ, ഇൻഫർമേഷൻ മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ടെലിവിഷൻ, റേഡിയോ സ്റ്റുഡിയോകൾ ഉൾപ്പെടെ ഇൻഫർമേഷൻ മന്ത്രാലയത്തിൻ്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അവയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചും ഇൻഫർമേഷൻ മന്ത്രി അൽ മുതൈരിക്കും ആഭ്യന്തര മന്ത്രി അൽ യൂസഫിനും അധികൃതർ വിശദീകരിച്ചു.

Related News