നിക്ഷേപ പദ്ധതികൾക്ക് ലൈസൻസ് നൽകുന്നതിന് ട്രാഫിക് വിഭാ​ഗത്തിന്റെ ലൈസൻസ് നിർബന്ധം

  • 15/11/2024


കുവൈത്ത് സിറ്റി: നിക്ഷേപ-വാണിജ്യ പദ്ധതികൾ സ്ഥാപിക്കുന്നതിന് ലൈസൻസ് നൽകുന്നതിന് മുമ്പ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അംഗീകാരം നേടണമെന്ന അഭ്യർത്ഥന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്ന് മന്ത്രിതല പബ്ലിക് സർവീസസ് കമ്മിറ്റി. ഈ ലൈസൻസുകൾ ഗതാഗതത്തെ ബാധിക്കില്ല. ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച അപേക്ഷകൾ 2024 ഒക്ടോബർ 27 ന് ചേർന്ന മന്ത്രിമാരുടെ കൗൺസിൽ പബ്ലിക് സർവീസസ് കമ്മിറ്റി യോഗത്തിൽ അവലോകനം ചെയ്തിരുന്നു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിനെ അറിയിച്ചതിന് ശേഷമല്ലാതെ, ഉയർന്ന ട്രാഫിക് സാന്ദ്രതയുമുള്ള പ്രദേശങ്ങളിൽ വാണിജ്യ അല്ലെങ്കിൽ നിക്ഷേപ ലൈസൻസുകളൊന്നും നൽകരുതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയോട് പബ്ലിക് സർവീസസ് കമ്മിറ്റി നിർദേശിച്ചിരുന്നു. വമ്പൻ പദ്ധതികൾക്കായി വിശദമായ ട്രാഫിക് പഠനം നടത്തുക, തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് ആ പ്രദേശങ്ങൾ വികസിപ്പിക്കുക, കെട്ടിട പെർമിറ്റുകൾ നൽകാൻ തുടങ്ങുന്നതിന് മുമ്പ് വകുപ്പിൻ്റെ പഠനങ്ങൾക്ക് അംഗീകാരം നൽകുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.

Related News