പ്രവാസികളെ നാടുകടത്താൻ പദവി ദുരുപയോ​ഗം ചെയ്ത പൊലീസുകാരന് ശിക്ഷ വിധിച്ചു

  • 15/11/2024


കുവൈത്ത് സിറ്റി: കൈക്കൂലി ആവശ്യപ്പെടാനും പ്രവാസികളെ നാടുകടത്താനും മദ്യക്കടത്ത് ആരോപിച്ച് തൻ്റെ പദവി ദുരുപയോ​ഗം ചെയ്ത പൊലീസ് ഉ​ദ്യോ​ഗസ്ഥന് ശിക്ഷ വിധിച്ചു. അഞ്ച് വർഷത്തെ തടവിവും 2,000 കുവൈത്തി ദിനാർ പിഴയുമാണ് ക്രിമിനൽ കോടതി ചുമത്തിയിട്ടുള്ളത്. ഏഷ്യൻ പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജേന മദ്യക്കടത്ത് ആരോപിച്ച് അവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ബ്ലാക്ക് മെയിൽ ചെയ്തു എന്ന ഉദ്യോ​ഗസ്ഥനെതിരെയുള്ള കേസ്. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

Related News