അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതി ഉൽപ്പാദന ശേഷി 17,350 മെഗാവാട്ടിലെത്തുമെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രി

  • 16/11/2024


കുവൈത്ത് സിറ്റി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തുടർച്ചയായി കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൊത്തം വൈദ്യുതി ഉൽപ്പാദന ശേഷി 17,350 മെഗാവാട്ടിലെത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. മഹമൂദ് ബുഷെഹ്‌രി. ഇതിൽ 30 ശതമാനവും പുനരുപയോഗ ഊർജമാണ്. മൊത്തം നിക്ഷേപം അഞ്ച് ബില്യൺ കുവൈത്തി ദിനാർ ആയി കണക്കാക്കുമ്പോൾ സ്വകാര്യമേഖലയുടെ സംഭാവന 90 ശതമാനത്തിൽ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

250 മെഗാവാട്ട് വരെ ഉൽപ്പാദന ശേഷിയുള്ളതും 118 മില്യൺ കുവൈത്തി ദിനാർ വിലയുള്ളതുമായ സുബിയ സ്റ്റേഷൻ വിപുലീകരിക്കുന്നതിനുള്ള കരാർ ഒപ്പുവെക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ വികസനത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഈ പദ്ധതി. 900 മെഗാവാട്ട് വരെ ഉൽപ്പാദന ശേഷിയുള്ള സുബിയ സ്റ്റേഷൻ (ഘട്ടം IV) വികസിപ്പിക്കുന്നതിനുള്ള ടെൻഡർ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം ഇപ്പോൾ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Related News