സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിനിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ചു

  • 17/11/2024


കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാർത്ഥിനിയെ വേശ്യാവൃത്തിക്കും അസഭ്യം ചെയ്യാനും പ്രേരിപ്പിച്ച കുറ്റത്തിന് കുവൈത്തി അധ്യാപകനെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. തൻ്റെ വിദ്യാർത്ഥികളിൽ ഒരാളെ വേശ്യാവൃത്തിയിലും ദുഷ്പ്രവൃത്തിയിലും ഏർപ്പെടാൻ പ്രേരിപ്പിച്ചതിന് അധ്യാപകനെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ റെക്കോർഡിംഗുകളും അടക്കമുള്ള തെളിവുകൾ അധ്യാപകനെതിരെ ലഭിച്ചിരുന്നു.

Related News