പഞ്ചസാര ഉപയോ​ഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ ക്യാമ്പയിൻ

  • 17/11/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പഞ്ചസാര ഉപയോ​ഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഞായറാഴ്ച ഒരു ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. നിർമ്മാതാക്കളെ അവരുടെ ഉൽപ്പന്നങ്ങളിലെ ചേരുവകൾ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അറിയിക്കുന്നതിനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഭക്ഷ്യ നയങ്ങളും മാനദണ്ഡങ്ങളും വികസിപ്പിക്കാനും ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നു.

വേൾഡ് ആക്ഷൻ ഓൺ സോൾട്ട് ആൻഡ് ഹെൽത്ത്-വേൾഡ് ആക്ഷൻ ഓൺ ഷുഗർ എന്ന ആഗോള സംരംഭത്തിൽ അതോറിറ്റിയുടെ പങ്കാളിത്തത്തിൻ്റെ ഭാഗമാണ് ഒരാഴ്ച നീളുന്ന ക്യാമ്പയിനെന്ന് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഷൈമ അൽ അസ്ഫൂർ പറഞ്ഞു. ബോധവൽക്കരണ പരിപാടിയും പഞ്ചസാര ഉപഭോഗം കുറയ്ക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ അവബോധം വളർത്തുന്നതിനായി അംഗീകൃത പോഷകാഹാര സൗഹൃദ സ്കൂളുകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അടക്കം ക്യാമ്പയിനിൽ ഉൾപ്പെടുന്നു.

Related News