കുവൈറ്റിൽ പുരുഷൻമാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പ്രോസ്റ്റേറ്റ് കാൻസറെന്ന് വിദ​ഗ്ധൻ

  • 18/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസറെന്ന് കുവൈത്ത് കാൻസർ കൺട്രോൾ സെൻ്ററിലെ റേഡിയോ തെറാപ്പി ആൻഡ് ഓങ്കോളജി വിഭാഗം മേധാവിയും കുവൈത്ത് ഓങ്കോളജി അസോസിയേഷൻ സെക്രട്ടറി ജനറലുമായ ഡോ. യാസർ റമദാൻ. കുവൈത്ത് ഓങ്കോളജി അസോസിയേഷൻ ക്യാപിറ്റൽ മാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ ഉറപ്പായ മാർഗങ്ങളില്ല., പക്ഷേ ആരോഗ്യകരമായ ചില ശീലങ്ങൾ കൊണ്ട് അപകടസാധ്യത കുറയ്ക്കാൻ സാധിക്കും. ഉദാഹരണത്തിന് പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി ഒരു ഡോക്ടറെ കാണുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശീലമാക്കണം. പ്രോസ്റ്റേറ്റ്- സ്പെസിഫിക് ആൻ്റിജൻ (PSA) ടെസ്റ്റ് വഴിയാണ് പ്രോസ്റ്റേറ്റ് കാൻസർ നിർണ്ണയിക്കുന്നത്. ഇത് ഒരു ആരോഗ്യ കേന്ദ്രത്തിലോ പ്രത്യേക ക്ലിനിക്കുകളിലോ നടത്താവുന്ന ഒരു ലളിതമായ രക്തപരിശോധനയാണെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

Related News