വർഷാരംഭം മുതൽ 80,000 ബ്ലഡ് ബാഗുകൾ ശേഖരിച്ചതായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 18/11/2024


കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം വർഷാരംഭം മുതൽ 80,000 ബ്ലഡ് ബാഗുകൾ ശേഖരിച്ചതായി മന്ത്രാലയത്തിൻ്റെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചു. അതിൽ 15,800 എണ്ണം 248 രക്തദാന ക്യാമ്പയിനുകൾ വഴിയാണ് ശേഖരിച്ചത്. ആകെ 190,000-ലധികം രക്ത ഉൽപന്നങ്ങൾ (പ്ലേറ്റ്‌ലെറ്റുകളും പ്ലാസ്മയും ഉൾപ്പെടെ) ശേഖരിച്ചു . 140,000 രക്ത യൂണിറ്റുകൾ ക്ലിനിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൽകി. പ്രത്യേകിച്ച് കാൻസർ രോഗികൾ, തലസീമിയ രോഗികൾ, അപകടത്തിൽപ്പെട്ടവർ എന്നിവർക്കായാണ് നൽകിയതെന്ന് ഡോ. റീം അൽ റദ്‌വാൻ പറഞ്ഞു.

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസിനെ കുറിച്ചുള്ള അഞ്ചാമത് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസും ആരോഗ്യ സംരക്ഷണ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള നവീകരണങ്ങളും നയങ്ങളും പങ്കിടുന്നതിനുള്ള ഒരു വേദിയായിരുന്നു സമ്മേളനം. രക്തദാന ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ആരോ​ഗ്യ മന്ത്രി മന്ത്രി അഹമ്മദ് അൽ അവാധി അഭിനന്ദിച്ചു

Related News