അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം കുവൈത്തിൽ അറസ്റ്റിൽ; ഏഴ് ഏഷ്യക്കാർ പിടിയിൽ

  • 18/11/2024


കുവൈത്ത് സിറ്റി: ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ കുടുക്കി മയക്കുമരുന്ന് വിരുദ്ധ പൊതു വകുപ്പ്. അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളുമായി ഏകോപിപ്പിച്ച് ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഓപ്പറേഷൻ നടത്തിയത്. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിതരണം ചെയ്യുന്ന ഏഷ്യൻ പൗരത്വമുള്ള ഏഴ് പ്രതികളെ ഈ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്യാനായി. ഒരു അൻ്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്റെ മാർഗനിർദേശത്തിന് കീഴിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്.

റെയ്ഡിനിടെ, ഏകദേശം 16 കിലോഗ്രാം വിവിധ തരം മയക്കുമരുന്നുകൾ, 9,000 സൈക്കോട്രോപിക് ഗുളികകൾ തുടങ്ങിയവ അധികൃതർ പിടിച്ചെടുത്തു. കണ്ടുകെട്ടിയ വസ്‌തുക്കൾക്കൊപ്പം പ്രതികളെയും തുടർ നിയമനടപടികൾക്കായി ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. മയക്കുമരുന്ന് കടത്തലോ ഇറക്കുമതിയിലോ ഉൾപ്പെട്ടിരിക്കുന്നവരെ പിടികൂടാൻ തീവ്രമായ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News