നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി

  • 19/11/2024


കുവൈത്ത് സിറ്റി: നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട സർക്കാർ ആശുപത്രി ഡോക്ടറെ കാസേഷൻ കോടതി കുറ്റവിമുക്തനാക്കി. ചികിത്സാ പിഴവ് തങ്ങളുടെ ബന്ധുവിൻ്റെ മരണത്തിലേക്ക് നയിച്ചുവെന്ന് ആരോപിച്ച് മരിച്ചയാളുടെ അനന്തരാവകാശികൾ സമർപ്പിച്ച നഷ്ടപരിഹാര ക്ലെയിമും കോടതി നിരസിച്ചു. തെളിവില്ലാതെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് അടിസ്ഥാനമില്ലെന്നാണ് പ്രതിഭാ​ഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ചികിത്സാ പിഴവുണ്ടായെന്ന് തെളിയിക്കുന്നതിനോ സ്ഥാപിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിശദീകരിച്ചു. തെറ്റ് തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരന് ഉണ്ടെന്നും യുക്തിസഹമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇത്തരമൊരു നി​ഗമനത്തിലെത്തിയതെന്നുമാണ് വിധിയിലെ വിശദീകരണം.

Related News