ആരിഫ്‌ജാൻ ക്യാമ്പിൽ സ്‌ഫോടനം നടത്താൻ സഹപ്രവർത്തകനെ പ്രേരിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ

  • 19/11/2024


കുവൈത്ത് സിറ്റി: ആരിഫ്‌ജാൻ ക്യാമ്പിൽ സ്‌ഫോടനം നടത്താൻ സഹപ്രവർത്തകനെ പ്രേരിപ്പിച്ച കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ചു, ഐഎസിനെ പിന്തുണക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്‌തു എന്നീ കുറ്റങ്ങളടക്കം ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. 

പ്രതികൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും ആരിഫ്ജാൻ ക്യാമ്പ് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതികളിലൊരാളായ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ, മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമണം നടത്താൻ പ്രേരിപ്പിക്കാനും ശ്രമിച്ചു. സംഘടനയെ പിന്തുണച്ച് പ്രതികൾ വീഡിയോകൾ നിർമ്മിച്ചുവെന്നും മറ്റുള്ളവരെ ഐഎസിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

Related News