സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച് കൊണ്ട് കുവൈത്തിനെ ലയിപ്പിച്ച് ഇന്ത്യൻ സം​ഗീതം; വയലിൻ കച്ചേരി സംഘടിപ്പിച്ചു

  • 19/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൻ്റെ സൗന്ദര്യവും ആഴവും വിളിച്ചറിയിക്കുന്ന ആകർഷകമായ വയലിൻ കച്ചേരി സംഘടിപ്പിച്ചു. ജാബർ അൽ അഹമ്മദ് കൾച്ചറൽ സെൻ്ററിൽ (ജെഎസിസി) നടന്ന ചടങ്ങിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ മാസ്റ്റർമാരിൽ ഒരാളായ പ്രശസ്ത വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യം, അദ്ദേഹത്തിൻ്റെ മകൻ അംബി സുബ്രഹ്മണ്യവും ചേർന്നാണ് കച്ചേരിക്ക് നേതൃത്വം നൽകിയത്. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കൗൺസിലിൻ്റെ പ്രാഥമിക ദൗത്യമെങ്കിലും സാംസ്കാരിക വിനിമയത്തിനും അത് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ചടങ്ങിൽ ഐബിപിസി കുവൈത്ത് ചെയർമാൻ കൈസർ ഷാക്കിർ പറഞ്ഞു.

Related News