വിവിധ മേഖലകളിൽ മുന്നേറ്റം നടത്തി കുവൈത്ത് വനിതകൾ; രാജ്യത്തിന് അഭിമാനം

  • 19/11/2024


കുവൈത്ത് സിറ്റി: പരമ്പരാഗത വേലിക്കെട്ടുകൾ തകർത്ത് വിവിധ മേഖലകളിൽ, പ്രത്യേകിച്ച് വൈദ്യശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ പ്രമുഖ സ്ഥാനങ്ങൾ നേടിയെടുക്കുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി കുവൈത്ത് വനിതകൾ. രാജ്യത്തിൻ്റെ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശക്തമായ പിന്തുണ ഈ പുരോഗതിക്ക് ആക്കം കൂട്ടി. വൈദ്യശാസ്ത്രവും ബഹിരാകാശ ശാസ്ത്രവും പുരോഗമിക്കുന്നതിൽ കുവൈത്ത് സ്ത്രീകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ ഈ നേട്ടങ്ങൾ അടിവരയിടുന്നു.

അവരുടെ വിജയം വ്യക്തിഗത നേട്ടങ്ങൾക്കപ്പുറമാണ്. കാരണം അവർ അന്താരാഷ്ട്ര കോൺഫറൻസുകളിലെ പങ്കാളിത്തത്തിലൂടെ ആഗോള ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് സജീവമായി കുവൈത്തി വനിതകൾ സംഭാവന ചെയ്യുന്നുണ്ട്. കുവൈത്ത് വിഷൻ 2035 ന് അനുസൃതമായി, വിവിധ മേഖലകളിൽ രാജ്യത്തിൻ്റെ വികസനത്തിൽ സജീവ പങ്കാളികളായി മാറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 

അവരുടെ വിജയഗാഥകൾ അഭിലാഷങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ശക്തമായ പ്രചോദനവും മാറുന്നു. ജഹ്‌റ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, കരൾ രോഗങ്ങൾ എന്നിവയിൽ കൺസൾട്ടൻ്റായ ഡോ.അസ്മ അൽകന്ദരി ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് കൈവരിച്ചത്. മിഡിൽ ഈസ്റ്റിനുള്ള അമേരിക്കൻ സൊസൈറ്റി ഫോർ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ എൻഡോസ്കോപ്പിയുടെ (എഎസ്ജിഇ) പ്രതിനിധിയായി ഡോ അൽ കന്ദരിയെ തിരഞ്ഞെടുത്തു.

Related News