യുകെയില്‍ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്ത് ഞെരിച്ചാണ് 24 കാരിയായ ഹർഷിത ബ്രെല്ലയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഒളിവിലുള്ള ഭർത്താവ് പങ്കജിനെ കണ്ടെത്താൻ ഡിറ്റക്ടീവുകളുടെ 60 അംഗ സംഘം അന്വേഷണം നടത്തുകയാണ്.
ഈ വർഷം ഏപ്രിലിലാണ് ഹർഷിത പങ്കജിനൊപ്പം ബ്രിട്ടനിലെത്തിയത്. ഡല്‍ഹി സ്വദേശിനിയാണ് ഹർഷിത. നവംബർ 10-ന് വൈകുന്നേരമാണ് അവസാനമായി വീട്ടുകാർ ഹർഷിതയോട് ഫോണില്‍ സംസാരിച്ചത്. അത്താഴം തയ്യാറാക്കി ഭർത്താവ് വരാനായി കാത്തിരിക്കുകയാണെന്നാണ് ഹർഷിത വീട്ടുകാരോട് പറഞ്ഞത്. പിന്നീട് രണ്ട് ദിവസം ഹർഷിതയുടെ ഫോണ്‍ ഓഫായിരുന്നു. ഇതോടെ നവംബർ 13-ന് നോർത്താംപ്ടണ്‍ഷെയർ പൊലീസിനെ കുടുംബം ബന്ധപ്പെട്ടു. പൊലീസ് വീട്ടിലെത്തിയെങ്കിലും ഒരു തുമ്ബും ലഭിച്ചില്ല.
നവംബർ 14 ന് രാവിലെ ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോർഡിലെ ബ്രിസ്ബേൻ റോഡില്‍ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഡിക്കിയിലാണ് മൃതദേഹം കണ്ടെത്തിയത്. നോർത്താംപ്ടണ്‍ഷയറിലെ വീട്ടില്‍ നിന്ന് 145 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. നോർത്താംപ്ടണ്‍ഷെയറില്‍ വെച്ച് ഹർഷിതയെ കൊലപ്പെടുത്തിയ പങ്കജ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പിന്നാലെ പങ്കജ് രാജ്യം വിട്ടു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് 60ലധികം ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തുകയാണെന്ന് നോർത്താംപ്ടണ്‍ഷെയർ പൊലീസ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?