ജലീബ് അൽ ഷുവൈഖിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതായി ശിൽപ്പശാല സംഘടിപ്പിച്ചു; ജനത്തിരക്ക് കുറയ്ക്കുക ലക്‌ഷ്യം

  • 20/11/2024


കുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിലിലെ പരിസ്ഥിതി കാര്യ സമിതി ആലിയ അൽ ഫാർസിയുടെ നേതൃത്വത്തിൽ നടത്തിയ ണ്ടാമത്തെ ശിൽപശാല ബുധനാഴ്ച സമാപിച്ചു. ജലീബ് അൽ ഷുവൈഖ് പരിസ്ഥിതി സംവിധാനം: സാഹചര്യ വിലയിരുത്തലും പരിഹാരങ്ങളും തമ്മിലുള്ള കമ്മ്യൂണിറ്റി പങ്കാളിത്തം എന്ന വിഷയത്തിലാണ് ശിൽപ്പാല നടന്നത്. ശിൽപശാലയിൽ കമ്മിറ്റി എട്ട് തന്ത്രപ്രധാന ശുപാർശകൾ അവതരിപ്പിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രദേശത്തെ ജനത്തിരക്ക് കുറയ്ക്കുക എന്നതാണ്.

കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ഓരോ പൗരൻ്റെയും പരിസ്ഥിതി ചട്ടക്കൂടിനുള്ളിലെ സുസ്ഥിരതയിൽ താൽപ്പര്യമുള്ള ഓരോ വ്യക്തിയുടെയും ആശങ്കയാണ് ശിൽപശാലയുടെ വിഷയമെന്ന് അൽ ഫാർസി പറഞ്ഞു. ജലീബ് അൽ ഷുവൈഖിലെ പാരിസ്ഥിതിക ദുരന്തവും അവിടത്തെ ശുചിത്വ നിലവാരം കുറഞ്ഞതും പ്രദേശത്തെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ശിൽപശാലയിൽ സുപ്രധാന ചർച്ചകളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News