ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കുവൈത്ത് പൂർണ്ണ സജ്ജമെന്ന് ആഭ്യന്തര മന്ത്രി

  • 20/11/2024


കുവൈത്ത് സിറ്റി: കുവൈത്ത് - ഒമാൻ ബന്ധത്തെ പ്രശംസിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ഞങ്ങൾ സഹോദര ബന്ധങ്ങളാൽ ഒന്നിച്ചിരിക്കുന്നതിനാൽ ഓരോ കുവൈത്തിയുടെയും ഹൃദയങ്ങളിൽ സുൽത്താനേറ്റിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  
ഒമാനെ കുവൈത്തായി ഞങ്ങൾ കണക്കാക്കുന്നു. തിരിച്ചും അങ്ങനെ തന്നെയാണ്. അടുത്ത മാസം കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് ഉച്ചകോടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കുവൈത്ത് പൂർണ്ണ സജ്ജമാണെന്നും ഒരുക്കങ്ങൾ എല്ലാം ദ്രുത​ഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News