വംശനാശഭീഷണി നേരിടുന്ന 9 പച്ച കടലാമകളെ സയൻ്റിഫിക് സെൻ്റർ ഖരൂഹ് ദ്വീപിൽ തുറന്നുവിട്ടു

  • 21/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ കടലാമകളെ ട്രാക്ക് ചെയ്യാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി വംശനാശഭീഷണി നേരിടുന്ന ഒമ്പത് പച്ച കടലാമകളെ പുനരധിവസിപ്പിച്ച ശേഷം വിട്ടയച്ചു. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസിൻ്റെ കേന്ദ്രങ്ങളിലൊന്നായ സയൻ്റിഫിക് സെൻ്റർ, പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെയും കുവൈത്ത് യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

വംശനാശഭീഷണി നേരിടുന്ന കടലാമകളെ പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ദേശീയ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്ന് സെൻ്റർ ഡയറക്ടർ ജനറൽ മുസൈദ് അൽ യാസിൻ പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന 9 പച്ച കടലാമകളെ സയൻ്റിഫിക് സെൻ്റർ ഖരൂഹ് ദ്വീപിലാണ് തുറന്നുവിട്ടത്.

Related News