കുവൈത്തിൽ കമ്പനികൾ സ്ഥാപിക്കുന്നതിന് പ്രവാസികൾക്കുള്ള വിലക്ക് തുടരുന്നു

  • 21/11/2024


കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18-ാം റെസിഡൻസി ഉടമകൾക്ക് കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ പങ്കാളികളായോ മാനേജിംഗ് പാർട്ണർമാരായോ വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുന്നതനുള്ള വിലക്ക് തുടരുകയാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. താമസക്കാർക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സ്ഥാനങ്ങൾ സംയോജിപ്പിക്കുന്നത് അനുവദനീയമല്ല എന്ന വസ്തുതയാണ് ഇതിന് അടിസ്ഥാനം. 

നിരോധനം താൽക്കാലികമാണെന്നും പുതിയതും കൂടുതൽ വ്യക്തവും ഫലപ്രദവുമായ ഭരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വരെ അത് നടപ്പിലാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഷെയർഹോൾഡർമാരും ആർട്ടിക്കിൾ 18 ലെ താമസക്കാരും പരിമിത ബാധ്യതാ കമ്പനികളിലെ പങ്കാളികളുമാണ്. കൂടാതെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ ഡാറ്റാബേസ് അനുസരിച്ച് ആർട്ടിക്കിൾ 18 വർക്ക് റെസിഡൻസി കൈവശം വച്ചുകൊണ്ട് സ്വകാര്യ മേഖലയിൽ 96000 പേർ ജോലി ചെയ്യുന്നുണ്ട്.

Related News