60 വയസ് കഴിഞ്ഞ കുവൈറ്റ് പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കും

  • 22/11/2024


കുവൈത്ത് സിറ്റി: യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത, 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കും . വർക്ക് പെർമിറ്റ് നൽകുന്നതിലെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 27/2021 റദ്ദാക്കാനുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി ശരിവയ്ക്കാനുള്ള അപ്പീൽ കോടതിയുടെ മാർച്ചിലെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മൊത്തം 97,622 പ്രവാസികൾ ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നുണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 2024 പകുതിയോടെ വെളിപ്പെടുത്തിയത്.

പ്രവാസി യൂണിവേഴ്സിറ്റി ബിരുദധാരികളുടെ എണ്ണം 143,488 ആയി. 6,561 പേർ ബിരുദാനന്തര ബിരുദധാരികളാണ്. 82,258 പേർ നിരക്ഷരരാണ്. 175,672 പേർക്ക് പ്രാഥമിക സർട്ടിഫിക്കറ്റുകളും ഇൻ്റർമീഡിയറ്റ് ലെവൽ ഉള്ളവർ 632,017ഉം ആണ്. 95,349 പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വ്യക്തതയില്ലാത്തതായി തരംതിരിച്ചിട്ടുണ്ട്. ഹൈസ്കൂൾ സർട്ടിഫിക്കറ്റുകളുള്ളവർ 248,697 ഉം ഡിപ്ലോമയുള്ളവർ 79,902 ഉം ആയി. കൂടാതെ, രാജ്യത്തെ മൊത്തം പ്രവാസികളുടെ എണ്ണം 3,358,654 ആയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News